ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം ഈ സീസണിൽ റെക്കോർഡ് തലത്തിലെത്തി. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ 21.2% പോസിറ്റിവിറ്റി നിരക്ക് 2023-24 സീസണിലെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ മുകളിലാണ്.
ഫെഡറൽ ഹെൽത്ത് ഇൻഫോബേസ് ഡാഷ്ബോർഡ് പ്രകാരം 8,586 ഫ്ലൂ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 65 വയസ്സിന് മുകളിലുള്ളവരാണ് കൂടുതലും. കേസുകളിൽ 95% വും ഇൻഫ്ലുവൻസ A ആണെന്നും കണ്ടെത്തി. 63 പുതിയ ഫ്ലൂ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനസംഖ്യയിൽ 100,000 പേരിൽ 2.4 പേർക്ക് ആശുപത്രി വാസം വേണ്ടി വന്നു.
ടൊറന്റോ, വാൻകൂവർ ഐലൻഡ്, ക്യൂബെക്കിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ രോഗം വ്യാപകമായി പടരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. മുൻ വർഷങ്ങളിൽ നവംബർ-ഡിസംബർ മാസങ്ങളിലായിരുന്നു രോഗവ്യാപനം കൂടുതലായി കണ്ടിരുന്നത്. എന്നാൽ ഈ വർഷം ഫെബ്രുവരിയിലാണ് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.