കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകി ഉപഭോക്താക്കൾ
പ്രോബ് റിസർച്ച് നടത്തിയ പുതിയ സർവേ പ്രകാരം മനിറ്റോബയിലെ 75% ജനങ്ങളും അമേരിക്കൻ നിർമ്മിത ഉൽപ്പന്നങ്ങൾ ബോധപൂർവ്വം ഒഴിവാക്കുന്നതായി കണ്ടെത്തി. കൂടാതെ, 60% പേർ അവരുടെ യു.എസ് യാത്രാ പദ്ധതികൾ റദ്ദാക്കിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.ഒക്ടോബറിൽ 40% ആയിരുന്ന നിരക്ക് 60% ആയി ഉയർന്നു. വിനിപെഗ് നിവാസികൾക്കിടയിൽ ഈ പ്രവണത കൂടുതൽ പ്രകടം.ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ, പ്രായമായവർ എന്നിവരിൽ കൂടുതൽ ലിബറൽ, എൻഡിപി വോട്ടർമാരിൽ വ്യാപകം
വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ “ബൈ കനേഡിയൻ” പ്രസ്ഥാനം ശക്തി പ്രാപിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഉപഭോക്താക്കളും ബിസിനസ്സുകളും പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകുന്ന പ്രവണതയാണ് കാണപ്പെടുന്നത്