ഒന്റാറിയോ കോടതി ഹഡ്സൺസ് ബേ കമ്പനി നിർദ്ദേശിച്ച പുനഃസംഘടനാ കരാർ നിരസിച്ചു, ശനിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ, സുപ്പീരിയർ കോർട്ട് ഓഫ് ജസ്റ്റിസിലെ ജസ്റ്റിസ് പീറ്റർ ഓസ്ബോൺ, “കരാർ ഈ സമയത്ത് ആവശ്യമോ അനുയോജ്യമോ അല്ല” എന്ന് പ്രസ്താവിച്ചു. കടം കൈകാര്യം ചെയ്യാനും ബാക്കിയുള്ള സ്റ്റോറുകൾ രക്ഷിക്കാനും ആഗ്രഹിച്ച കമ്പനിക്ക് ഇത് കനത്ത തിരിച്ചടിയാണ്.
നിരസിക്കപ്പെട്ട കരാർ പ്രകാരം, കമ്പനി വാങ്ങാൻ താല്പര്യമുള്ള ആളുകളെ കണ്ടെത്താനുള്ള സമയം ലഭിക്കുമായിരുന്നു, കമ്പനി ആഴ്ചതോറും കർശനമായ ബജറ്റ് പാലിക്കണമെന്നും, എന്തെങ്കിലും വിൽപ്പനയ്ക്ക്,വായ്പ നൽകിയവരുടെ അനുമതി വേണമെന്നും കരാറിൽ ആവശ്യപ്പെട്ടിരുന്നു. കോടതിയോ മറ്റുള്ളവരോ ഈ ബഡ്ജറ്റ് പരിശോധിച്ചിട്ടില്ലാത്തതിനാൽ ജസ്റ്റിസ് ഓസ്ബോൺ പദ്ധതി അംഗീകരിക്കാൻ വിസമ്മതിച്ചു. കോടതി നിയമിച്ച മോണിറ്റർ ഇതിനകം തന്നെ എല്ലാവരുടെയും താൽപര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
80 ഹഡ്സൺസ് ബേ സ്റ്റോറുകളിൽ ആറെണ്ണം ഒഴികെയും, 13 സാക്സ് ഓഫ് ഫിഫ്ത് സ്ഥാനങ്ങളും, മൂന്ന് സാക്സ് ഫിഫ്ത് അവന്യൂ ഔട്ട്ലെറ്റുകളുമാണ് അടച്ചുപൂട്ടുന്നത്.ഗ്രേറ്റർ ടൊറോന്റോ, ഗ്രേറ്റർ മോൺട്രിയൽ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ അവശേഷിക്കുന്ന സ്റ്റോറുകളും ലിക്വിഡേഷൻ പട്ടികയിൽ ചേർക്കപ്പെടാം.
ഇനി കമ്പനിക്ക് മുന്നിൽ റിസീവർഷിപ്പ് എന്ന വലിയ ഭീഷണിയാണുള്ളത് – കടക്കാർക്ക് പണം കൊടുക്കാൻ മൂന്നാമതൊരാൾ കമ്പനിയുടെ സ്വത്തുക്കൾ ഏറ്റെടുക്കുന്ന അവസ്ഥ. കമ്പനി പൂർണമായി അടച്ചുപൂട്ടുന്നത് ഒഴിവാക്കാൻ, കമ്പനി വാങ്ങാൻ താത്പര്യമുള്ള ആളുകളെ (സംരംഭകരെ) കണ്ടെത്താനുള്ള നടപടി ആശ്രയിക്കേണ്ടി വരും.കാനഡയിലെ ഏറ്റവും പഴക്കമുള്ള ഡിപ്പാർട്ട്മെന്റ് സ്റ്റോർ എന്ന നിലയിൽ ഹഡ്സൺസ് ബേ അതിന്റെ ദീർഘമായ ചരിത്രത്തിലെ ഏറ്റവും നിർണായകമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പൊക്കോണ്ടിരിക്കുന്നത്.