കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ പ്രവചനം
കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ 2025 അറ്റ്ലാന്റിക് കൊടുങ്കാറ്റ് സീസണിനുള്ള അവരുടെ ആദ്യ പ്രവചനം പുറത്തിറക്കി, ശരാശരിയിൽ കൂടുതൽ കൊടുങ്കാറ്റുകൾ ഉണ്ടാകുമെന്ന് പ്രവചിക്കുന്നു. 1991 മുതൽ 2020 വരെയുള്ള കാലയളവിൽ രേഖപ്പെടുത്തിയ ദീർഘകാല ശരാശരിയെ മറികടന്ന് 17 പേരിടപ്പെട്ട കൊടുങ്കാറ്റുകൾ, ഒൻപത് ഹരിക്കേനുകൾ, നാല് പ്രധാന ഹരിക്കേനുകൾ എന്നിവ പ്രവചനത്തിൽ പ്രതീക്ഷിക്കുന്നു.
കൊടുങ്കാറ്റുകളുടെ എണ്ണം വർധിക്കാൻ കാരണമായ പ്രധാന ഘടകങ്ങളിലൊന്ന് കിഴക്കൻ -മധ്യ അറ്റ്ലാന്റിക് സമുദ്ര പ്രദേശങ്ങളിൽ കടൽജല താപനില സാധാരണത്തേതിനെക്കാൾ കൂടുതൽ ആയിരിയ്ക്കുന്നതാണ്. ഈ ഉയർന്ന താപനില ഉഷ്ണമേഖല കൊടുങ്കാറ്റുകൾക്ക് കാരണമാകുന്നു. കൂടാതെ, പസഫിക്ക് മഹാസമുദ്രത്തിൽന്യൂട്രൽ അല്ലെങ്കിൽ എൽ നിനോ എന്ന കാലാവസ്ഥ സാഹചര്യം രൂപപ്പെടുമെന്നാണു പ്രതീക്ഷ. ഈ അവസ്ഥകൾ കൊടുങ്കാറ്റുകളുടെ രൂപീകരണത്തിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു.
1984 മുതൽ കൊടുങ്കാറ്റ് പ്രവചനങ്ങൾ പുറപ്പെടുവിക്കുന്ന കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ജൂൺ 11, ജൂലൈ 9, ഓഗസ്റ്റ് 6 എന്നീ തീയതികളിൽ അപ്ഡേറ്റുകൾ നൽകും. അതേസമയം, National Hurricane Center മെയ് 15-ന് ഔദ്യോഗിക സീസൺ പ്രവചനം പുറത്തിറക്കാനിരിക്കുകയാണ്,പിന്നാലെ തന്നെ Canadian Hurricane Center-ന്റെ പ്രവചനവും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.