കഴിഞ്ഞ ആഴ്ചാന്ത്യത്തിൽ വിക്ടോറിയയിൽ നടന്ന ഒരു പരസ്യ പരിപാടിയിൽ തന്നെക്കുറിച്ച് നടത്തിയ “അനാദരവ്” പൂർണ്ണമായ പരാമർശങ്ങൾക്കെതിരെ ഫെഡറൽ ലിബറൽ നേതാവ് മാർക്ക് കാർണിയെ ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് വിമർശിച്ചു.
യുവർ പ്രോവിൻസ്, യുവർ പ്രീമിയർ എന്ന തന്റെ റേഡിയോ ഷോയിൽ സംസാരിച്ച സ്മിത്ത്, സ്ത്രീകളെ പിന്തുണയ്ക്കുന്നതായി അവകാശപ്പെടുന്ന പുരോഗമന നേതാക്കൾ ശക്തരായ കൺസർവേറ്റീവ് സ്ത്രീകളെ നേരിടുമ്പോൾ വ്യത്യസ്തമായി പ്രതികരിക്കുന്ന രീതിയുടെ മാതൃകയാണ് ഈ പരാമർശങ്ങളിൽ പ്രതിഫലിക്കുന്നതെന്ന് പറഞ്ഞു. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടേതുമായി കാർണിയുടെ സമീപനത്തെ ഡാനിയേൽ സ്മിത്ത് താരതമ്യം ചെയ്തു,
കൺസർവേറ്റീവ് യു.എസ്. മാധ്യമമായ ബ്രൈറ്റ്ബാർട്ടുമായി താൻ അടുത്തിടെ നടത്തിയ അഭിമുഖത്തെ ആൽബർട്ട പ്രീമിയർ പ്രതിരോധിക്കുകയും, ഫെഡറൽ ലിബറലുകൾ മാറ്റങ്ങളുടെ കാലഘട്ടത്തിലായിരിക്കുമ്പോൾ യു.എസുമായുള്ള വ്യാപാര സംഘർഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ തന്നെപ്പോലെയും ഡഗ് ഫോർഡിനെപ്പോലെയുമുള്ള പ്രവിശ്യാ നേതാക്കളാണ് മുന്നിട്ടിറങ്ങിയിട്ടുള്ളതെന്ന് ഊന്നിപ്പറഞ്ഞു.
അതിർത്തി കടന്നുള്ള ബന്ധങ്ങൾ നിലനിർത്തുന്നതിൽ പ്രവിശ്യകളുടെ ശ്രമങ്ങൾക്ക് കൂടുതൽ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഫെഡറൽ നേതാക്കൾ കൂടുതൽ ആദരവ് കാണിക്കണമെന്ന് ഡാനിയേൽ സ്മിത്ത് പറഞ്ഞു.