കാലിഫോർണിയയിൽ ഭൂശാസ്ത്രജ്ഞരുടെ പുതിയ തെളിവുകൾ
കാലിഫോർണിയയിലെ Sierra Nevada പർവതനിരകൾക്ക് താഴെ ഭൂപ്പുറം പൊളിഞ്ഞു പോകുന്നതിന്റെ അപൂർവ്വ തെളിവുകൾ ശാസ്ത്രജ്ഞർ കണ്ടെത്തി. പ്രത്യേകിച്ച് Yosemite National Park പ്രദേശത്താണ് ഭൂപ്പുറം പൊളിയുന്ന ഈ പ്രതിഭാസം കൂടുതലായി കണ്ടെത്തിയത്. ഭൂമിയുടെ പുറംപാളിയിലെ കട്ടികൂടിയ ഭാഗങ്ങൾ താഴേക്ക് പോകുകയും, ഭാരം കുറഞ്ഞവ മുകളിലേക്ക് വരുകയും ചെയ്യുന്ന ഈ പ്രക്രിയ വൻകരകൾ ഉണ്ടാകുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.
ഭൂകമ്പ ശാസ്ത്രജ്ഞ ഡെബോറ കിൽബ്, ഈ പ്രദേശത്ത് അസാധാരണമായി ആഴത്തിലുള്ള (20-40 കിലോമീറ്റർ) ഭൂകമ്പങ്ങൾ കണ്ടെത്തി. സാധാരണ ഭൂകമ്പങ്ങൾ പ്രതീക്ഷിക്കാത്ത മേഖലയാണിത്. വിചിത്രമായ പാറ രൂപമാറ്റങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ടിരുന്ന ഭൂഗർഭശാസ്ത്രജ്ഞ വേര ഷുൾട്ടെ പെൽകമുമായി ചേർന്ന് അവർ ഭൂകമ്പ ചിത്രീകരണം ഉപയോഗിച്ച് കേന്ദ്ര സിയേറയിൽ ഭൂപ്പുറം പൊളിഞ്ഞുകൊണ്ടിരിക്കുന്നതായി തെളിയിച്ചു. തെക്കൻ മേഖലയിൽ ഈ പ്രക്രിയ ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ പൂർത്തിയായെന്നും വടക്കൻ പ്രദേശത്ത് ഇത് ഇനിയും ആരംഭിച്ചിട്ടില്ലെന്നും ഗവേഷകർ കണ്ടെത്തി.
“ഭൂമിയുടെ പുറംതോടിന് താഴെ സംഭവിക്കുന്ന ഈ പ്രക്രിയ, വൻകരകളുടെ വികാസത്തെക്കുറിച്ചും ഭൂകമ്പങ്ങളുടെ രൂപമാറ്റങ്ങളെക്കുറിച്ചും പുത്തൻ അറിവുകൾ നൽകുന്നു,” എന്നും “സമാനമായ പ്രക്രിയകളുടെ അടയാളങ്ങൾ കാണിക്കുന്ന ശുക്രൻ പോലുള്ള ഗ്രഹങ്ങളിലെ പഠനങ്ങൾക്കും ഇത് സഹായകമാകും.”എന്നും ഡോ. കിൽബ് പറഞ്ഞു.