നിർമാതാക്കളുടെ നിർദേശ പ്രകാരം എമ്പുരാണ് 17 സ്ഥലത്തു കത്രിക വെക്കാൻ സെൻസർ ബോർഡ്. സെൻസർ ചെയ്ത പതിപ്പ് തിങ്കളാഴ്ച മുതൽ തീയേറ്ററിൽ വരും എന്നാണ് റിപ്പോർട്ട്
പ്രിത്വിരാജ് സംവിധാനം ചെയ്ത മലയാളത്തിലെ ബ്രഹ്മാണ്ട ചിത്രമായ എമ്പുരാന് വൻ വരവേൽപ്പാണ് ലോകമാകെയുള്ള മലയാളികൾ നൽകികൊണ്ടിരിക്കുന്നത്. രണ്ടു ദിവസം കൊണ്ട് തന്നെ 100 കോടി ക്ലബ്ബിൽ കയറിയ ചിത്രം. ഇപ്പോഴും തീയേറ്ററുകളിൽ ഹൌസ് ഫുൾ ഷോകളോടെ ഓടികൊണ്ടിരിക്കുകയാണ്.
ചിത്രത്തിൽ 2002 ൽ ഇന്ത്യയിൽ നടന്ന മത ലഹളയും. അതോടനുബന്ധിച്ചു ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ക്രൂരമായി കൊന്നൊടുക്കുന്നതും. വർഷങ്ങൾക്കു ശേഷം കൂട്ടക്കൊല നടത്തിയവർ രാജ്യം ഭരിക്കുന്നതും. രാജ്യത്തെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതും മറ്റും സിനിമയിൽ കാണിക്കുന്നുണ്ട്.
എന്നാൽ സംഘപരിവാർ സംഘടനകളും rss മുഖപത്രം ഓർഗനയ്സറും പറയുന്നത്. സിനിമയിൽ ഒരു വിഭാഗത്തിനെ മാത്രമാണ് ക്രൂരരായി ചിത്രീകരിച്ചിരിക്കുന്നത് എന്നും മറുപക്ഷത്തെ വെള്ള പൂശി കാണിച്ചു എന്നുമാണ്
സംഘ പരിവാർ സംഘടനകളുടെ ഭാഗത്തു നിന്നുള്ള ശക്തമായ എതിർപ്പുകളും വലതു പക്ഷ സാമൂഹ്യ മാധ്യമങ്ങളിലും വലിയ തോതിൽ ഉള്ള ആന്റി എമ്പുരാൻ വാർത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്.
രാഷ്ട്രീയ സമർദ്ദങ്ങളും മാധ്യമങ്ങളുടെ ഭാഗത്തു നിന്നുള്ള എതിർപ്പും കാരണമായിരിക്കാം നിർമാതാക്കൾ തന്നെ റി സെൻസറിങ്ങിങ് ചെയ്യാൻ നിർബന്ധിതരായതു.
ഇതിനു മുൻപും രാഷ്ട്രീയ സിനിമകൾ മലയാളത്തിൽ ഒട്ടേറെ ഇറങ്ങിയിട്ടുണ്ട്. അതൊക്കെ പല വിവാദങ്ങളിലും പെട്ടിട്ടുണ്ട്.പക്ഷെ ഇത്രയും ശക്തമായ രീതിയിൽ ഒരു സിനിമ വിമർശിക്കപെടുന്നത് ആദ്യമായിരിക്കും.
സിനിമയെ ഒരു കലാസൃഷ്ടിയായും ആവിഷ്കാര സ്വാതന്ത്രയമായും കാണുക എന്നതാണ് സാമാന്യ നീതി. കോടിക്കണക്കിനു മുടക്കുമുതൽ ഉള്ള ഒരു വ്യവസായത്തെ ഏതു കാരണം കൊണ്ടായാലും ബഹിഷ്കരിക്കുന്നതും
ദുഷ്പ്രചരണങ്ങൾ നടത്തുന്നതും തീർത്തും അപലപനീയമാണ്.
:കാനഡയിലും മറ്റു വിദേശരാജ്യങ്ങളിലും റി സെൻസറിങ് ചെയ്യാത്ത പതിപ്പ് തന്നെയായിരിക്കും തീയേറ്ററുകളിൽ തുടരുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.