ലക്ഷക്കണക്കിന് ആളുകൾക്ക് വൈദ്യുതി മുടങ്ങി
ഒന്റാരിയോയിലും ക്യുബെക്കിലും ശക്തമായ Ice Storm ആഞ്ഞടിച്ചു. മഞ്ഞുവീഴ്ച്ചയും മഞ്ഞുകട്ടകളും പ്രദേശത്തുടനീളം നാശനഷ്ടങ്ങൾ വിതച്ചതിനെ തുടർന്ന് 300,000-ലധികം കാനഡക്കാർക്ക് വൈദ്യുതി മുടങ്ങി. പ്രധാന വൈദ്യുതി ദാതാവായ Hydro One, വ്യാപകമായ വൈദ്യുതി തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തു. മഞ്ഞുകട്ടകളാൽ ഭാരം കൂടിയ മരച്ചില്ലകൾ വീണ് ധാരാളം Power Lines-ന് കാര്യമായ കേടുപാടുകൾ ഉണ്ടായി. ഒട്ടാവ, ഒന്റാറിയോ, ക്യുബെക്-ന്റെ ചില ഭാഗങ്ങളിൽ Environment Canada തണുപ്പേറിയ കൊടുങ്കാറ്റ് മുന്നറിയിപ്പുകൾ നൽകുകയും തിങ്കളാഴ്ച രാവിലെ വരെ അപകടകരമായ അവസ്ഥ തുടർന്നേക്കാമെന്ന് അറിയിക്കുകയും ചെയ്തു.
ഞായറാഴ്ച ഉച്ചയോടെ, 350,000-ലധികം പ്രദേശവാസികൾ വൈദ്യുതി തടസ്സം നേരിട്ടു. April 1 വരെയെങ്കിലും വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.
ടൊറന്റോയ്ക്ക് വടക്കുള്ള ബാരിയിൽ പ്രത്യേകിച്ചും അലക്ട്രയിൽ ഏകദേശം 35,000 വൈദ്യുതി തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തു.ഐസ് നിറഞ്ഞ സാഹചര്യമായതിനാൽ റിക്കവറി ശ്രമങ്ങൾ മന്ദഗതിയിലായി. അതേസമയം, മഞ്ഞുവീഴ്ച രൂക്ഷമായതിനെ തുടർന്ന് Orillia നഗരം അടിന്തരാവസ്ഥ പ്രഖ്യാപിച്ചു. മഞ്ഞുവീഴ്ച മൂലം വൈദ്യുതി ലൈനുകൾ തകർന്നു വീഴുകയും, റോഡുകൾ അടച്ചിടേണ്ടി വരികയും, അടിസ്ഥാന സൗകര്യങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തതിനാലാണ് ഈ തീരുമാനം.”ഇത് വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ്,” ഒറീല്ലിയ നഗര അധികൃതർ പ്രസ്താവിച്ചു. അപകടകരമായ റോഡ് സാഹചര്യങ്ങളുടെയും വ്യാപകമായ നാശനഷ്ടങ്ങളുടെയും ഇടയിൽ ജാഗ്രത പാലിക്കാൻ നിവാസികളോട് അഭ്യർത്ഥിച്ചു.
ഒന്റാറിയോയിലുടനീളം, നിവാസികൾ മറിഞ്ഞു വീണ മരങ്ങളുടെയും തടസ്സപ്പെട്ട റോഡുകളുടെയും റിപ്പോർട്ടുകൾ പങ്കിട്ടു. കൊടുങ്കാറ്റ് തീവ്രമായപ്പോൾ ചില്ലകൾ തകരുന്ന ശബ്ദം പലരും കേട്ടു. ബാധിക്കപ്പെട്ട പ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപനവും പൊതുജന സുരക്ഷയും മുൻഗണന നൽകി അധികാരികൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നു.