105% വളർച്ചയോടെ $4.3 Trillion GDP!
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ GDP 105% വർധിപ്പിച്ച് ഇന്ത്യ. International Monetary Fund (IMF)-ന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2015-ലെ $2.1 trillion-ൽ നിന്ന് ഗണ്യമായി ഉയർന്ന് ഇന്ത്യയുടെ GDP ഇപ്പോൾ $4.3 trillion ആണ്. കഴിഞ്ഞ ദശാബ്ദത്തിൽ ചൈന, യു.എസ്., ജർമ്മനി തുടങ്ങിയ രാജ്യങ്ങളുടെ വളർച്ചാ നിരക്കുകളെ മറികടന്ന് ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി മാറി.
നിലവിൽ $4.4 trillion GDP-യുള്ള ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകാൻ ഇന്ത്യ തയ്യാറെടുക്കുകയാണ്. ഇന്ത്യയുടെ വളർച്ചാ പാത തുടരുകയാണെങ്കിൽ, 2027-ന്റെ രണ്ടാം പാദത്തിൽ മൂന്നാമതുള്ള ജർമ്മനിയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഈ നേട്ടത്തെ “മികച്ചത്” എന്ന് വിശേഷിപ്പിച്ചു. വളർച്ച നിരക്കിൽ ചൈന (76% വളർച്ച), യു.എസ്. (66%), ജർമ്മനി (44%), ഫ്രാൻസ് (38%), യു.കെ. (28%) തുടങ്ങിയ മറ്റ് പ്രധാന സമ്പദ്വ്യവസ്ഥകളെ ഇന്ത്യ മറികടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള സാമ്പത്തിക രംഗം ഇപ്പോഴും യുണൈറ്റഡ് സ്റ്റേറ്റ്സ് ($30.3 trillion) ചൈന ($19.5 trillion) എന്നിവരുടെ മേധാവിത്തത്തിലാണ്. എന്നിരുന്നാലും, നിലവിലെ വേഗതയിൽ, ഇന്ത്യ എല്ലാ 1.5 വർഷം കൂടുമ്പോഴും തന്റെ GDP-യിലേക്ക് ഒരു ട്രില്യൺ ഡോളർ ചേർത്താൽ സ്ഥിതി മാറുവാനും, 2032-ഓടെ $10 trillion സമ്പദ്വ്യവസ്ഥയായി ഉയരുവാനും സാധ്യതയുണ്ട്.
യു.എസ്.-ന്റെ $36.22 trillion കടവും ചൈനയുടെ $2.52 trillion കടവുമായി താരതമ്യപ്പെടുത്തുമ്പോൾ, 2024 സെപ്റ്റംബർ വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയുടെ ദേശീയ കടം വെറും $712 billion മാത്രമാണ്.ഇത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ ശക്തി നൽകുന്നു.
അടുത്തകാലത്ത് ഇന്ത്യയുടെ വളർച്ചാ യാത്ര ഗണ്യമായി വർധിച്ചിട്ടുണ്ട്. 2007-ൽ ആദ്യത്തെ trillion-dollar GDP നാഴികക്കല്ലിലെത്താൻ 60 വർഷവും,2014-ൽ $2 trillion എത്താൻ ഏഴ് വർഷവും എടുത്തപ്പോൾ, COVID-19 പകർച്ചവ്യാധി ഉണ്ടായിട്ടും, ഇന്ത്യ 2021-ൽ $3 trillion എത്തി, വെറും നാല് വർഷത്തിനുള്ളിൽ $4 trillion കടന്നു. വേഗത്തിലുള്ള വിപുലീകരണത്തോടെ, ഇന്ത്യ വലിപ്പത്തിൽ മാത്രമല്ല വളരുന്നത്, മറിച്ച് ആഗോള സമ്പദ്വ്യവസ്ഥയിലെ രാജ്യത്തിന്റെ സ്ഥാനം പുനർനിർവചിക്കുകയും ചെയ്യുന്നു.