ഉൽഘാടന മത്സരത്തിൽ കൊൽക്കത്തയും ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാമത് സീസണ് ഇന്ന് തുടക്കമാവുകയാണ്, 2025 മാർച്ച് 22-ന് വൈകുന്നേരം 07:30-ക്ക് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും (KKR) റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും (RCB) തമ്മിലാണ് ആദ്യ മത്സരം.
മത്സരങ്ങൾ രണ്ട് സമയ സ്ലോട്ടുകളിലായിട്ടാവും നടക്കുക. ഉച്ചയ്ക്കുശേഷമുള്ള മത്സരങ്ങൾ 3:30 PM IST (6:00 AM EDT, 5:00 AM CDT, 4:00 AM MDT, 3:00 AM PDT) നും സായാഹ്ന മത്സരങ്ങൾ 7:30 PM IST (10:00 AM EDT, 9:00 AM CDT, 8:00 AM MDT, 7:00 AM PDT) നും ആരംഭിക്കും. കനേഡിയൻ ക്രിക്കറ്റ് ആരാധകർക്ക് തങ്ങളുടെ പ്രിയ ടീമുകളുടെ തത്സമയ കളി കാണാൻ അതിരാവിലെ തന്നെ ടിവിക്ക് മുന്നിൽ എത്തേണ്ടിവരും
ഈ സീസണിൽ 10 ടീമുകൾ 13 വേദികളിലായി 74 മത്സരങ്ങൾ കളിക്കും. ഗുവാഹട്ടി, വിശാഖപട്ടണം, ധർമ്മശാല എന്നിവ ഉൾപ്പെടെയുള്ള വേദികളിൽ നടക്കുന്ന ഈ ടൂർണമെന്റ് 2025 മെയ് 25-ന് ഈഡൻ ഗാർഡൻസിൽ തന്നെ നടക്കുന്ന ഫൈനലോടെ സമാപിക്കും.
ഒറ്റ മത്സരത്തിൽ 300 റൺസ് നേടാനുള്ള ശ്രമത്തിൽ ടീമുകൾ മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരു സീസൺ കൂടിയാണിത് , പന്തിൽ ഉമിനീർ ഉപയോഗിക്കുന്നതിനുള്ള അനുമതി വീണ്ടും നൽകിയിരിക്കുകയാണ്. ഇത് ഫാസ്റ്റ് ബൗളർമാരുടെ റിവേഴ്സ് സ്വിംഗ് സാധ്യത വർധിപ്പിക്കുകയും മത്സരങ്ങളിൽ തന്ത്രപരമായ ഘടകം കൂട്ടിച്ചേർക്കുകയും ചെയ്യും. എന്നാൽ, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നീ പ്രധാന താരങ്ങളുടെ അഭാവത്തിലാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.
താരലേലത്തിൽ ഋഷഭ് പന്തും ശ്രേയസ് അയ്യരും ശ്രദ്ധനേടി, 3.12 മില്യൺ ഡോളർ (ഏകദേശം 26 കോടി രൂപ) വിലമതിക്കുന്ന ഏറ്റവും ഉയർന്ന ബിഡ് പന്ത് സ്വന്തമാക്കി. വിവിധ സംപ്രേഷണ