ഈഡൻ ഗാർഡൻസിൽ നടന്ന ഇന്നത്തെ ഐപിഎൽ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നാല് റൺസിന് തോൽപ്പിച്ചു. 239 റൺസ് വിജയലക്ഷ്യം പിന്തുടർന്ന KKR 12 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെന്ന മികച്ച നിലയിലായിരുന്നു എന്നാൽ, അവസാന ഓവറുകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 234 റൺസിൽ ഒതുങ്ങി.
കൊൽക്കത്ത നായകൻ അജിങ്ക്യ രഹാനെ 35 പന്തിൽ 61 റൺസുമായി മുന്നിൽ നിന്ന് നയിച്ചു. എട്ട് ഫോറും രണ്ട് സിക്സും അടങ്ങിയ ഇന്നിംഗ്സായിരുന്നു രഹാനെയുടേത്. വെങ്കിടേഷ് അയ്യർ 45 റൺസും, റിങ്കു സിംഗ് 15 പന്തിൽ 38 റൺസും നേടി. അവസാന ഓവറുകളിൽ റിങ്കുവിന്റെ പ്രകടനം KKR-ന് പ്രതീക്ഷ നൽകിയെങ്കിലും,മികച്ച ബൗളിംഗ് കാഴ്ചവെച്ച ലക്നൗ ബൗളർമാർ അവസാന നിമിഷം വിജയം ഉറപ്പിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗ സൂപ്പർ ജയന്റ്സ് മിച്ചൽ മാർഷിന്റെയും ഏഡൻ മാർക്രമിന്റെയും ആക്രമണ ബാറ്റിംഗിലൂടെ മികച്ച തുടക്കമാണ് നേടിയത്. പിന്നീട് നിക്കോളസ് പൂരൻ 36 പന്തിൽ 87 റൺസുമായി ക്രീസ് നിറയുകയായിരുന്നു. മാർഷ് 48 പന്തിൽ 81 റൺസും, മാർക്രം 28 പന്തിൽ 47 റൺസും നേടി. ഇവരുടെ മികച്ച പ്രകടനത്തിൽ ലക്നൗ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 238 നേടി.
കൊൽക്കത്ത ബാറ്റ്സ്മാന്മാരുടെ ധീരമായ പോരാട്ടത്തിനിടയിലും ലക്നൗ സൂപ്പർ ജയന്റ്സ് രോമാഞ്ചകര വിജയം സ്വന്തമാക്കി. ഈ വിജയത്തോടെ 2025 ഐപിഎൽ സീസണിലെ പ്ലേഓഫ് സാധ്യതകൾ ലക്നൗവിന് ശക്തമായി