SRH-നെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി
IPL 2025 : രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ലക്നൗ സൂപ്പർ ജയന്റ്സ് (LSG).ഈ സീസണിലെ LSG- യുടെ ആദ്യ വിജയമാണിത്. ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ നേതൃത്വത്തിലുള്ള എൽഎസ്ജി, 191 റൺസ് ലക്ഷ്യം 17 ഓവറിനുള്ളിൽ വിജയകരമായി മറികടന്നു. നിക്കോളാസ് പൂരന്റെ(70) വെടിക്കെട്ട് പ്രകടനമാണ് വിജയത്തിന് നിർണായകമായത്. മിച്ചൽ മാർഷിന്റെ അർധ സെഞ്ച്വറിയും വിജയത്തിൽ പ്രധാന പങ്കുവഹിച്ചു.
സൺറൈസേഴ്സ് ഹൈദരാബാദ് ശക്തമായി തുടങ്ങിയെങ്കിലും, ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ മികച്ച സ്കോർ ഉയർത്താൻ കഴിഞ്ഞില്ല. 20 ഓവറിൽ 190/9 റൺസാണ് അവർക്ക് നേടാനായത്. ഓപ്പണർ അഭിഷേക് ശർമ്മ നേരത്തെ തന്നെ പുറത്തായിയിരുന്നു, ട്രാവിസ് ഹെഡ് പ്രതീക്ഷ നൽകിയെങ്കിലും അർധ സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ ഔട്ടാവുകയായിരുന്നു. LSG-ക്ക് വേണ്ടി ഷർദുൽ ഠാക്കൂർ പവർപ്ലേയിലെ രണ്ട് നിർണായക വിക്കറ്റുകൾ ഉൾപ്പെടെ നാല് വിക്കറ്റുകൾ സ്വന്തമാക്കി. അദ്ദേഹത്തിന്റെ മികച്ച പ്രകടനം SRH- നെ പിടിച്ച്കെട്ടിയതോടൊപ്പം, ഐപിഎല്ലിലെ നൂറാം വിക്കറ്റും അടയാളപ്പെടുത്തി.
പാറ്റ് കമ്മിൻസിന്റെ രണ്ട് വിക്കറ്റ് നേട്ടത്തിനു പുറമേയും, LSG-യുടെ വിജയം തടയാൻ SRH-ന് കഴിഞ്ഞില്ല.ഇതോടെ ഇരു ടീമുകൾക്കും രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു തോൽവിയും ഒരു ജയവുമായി.എന്നാൽ നെറ്റ് റൺറേറ്റിന്റെ പിൻബലത്തിൽ LSG രണ്ടാം സ്ഥാനത്തും SRH ആറാം സ്ഥാനത്തുമാണ്.