യുവതി കൊല്ലപ്പെട്ടു, പ്രതി കസ്റ്റഡിയിൽ
ബ്രാംപ്ടൺ :ബ്രാംപ്റ്റണിലെ കെന്നഡി റോഡ് സൗത്തിലെ ഒരു അപ്പാർട്ട്മെന്റിൽ നടന്ന കൊലപാതകത്തിൽ ഒരു സ്ത്രീ മരിച്ചു ,പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .
രാവിലെ 8:40-ഓടെയാണ് പീൽ റീജിയണൽ പോലീസിന് കൊലപാതകത്തെ കുറിച്ച് വിവരം ലഭിച്ചത്. സംഭവസ്ഥലത്ത് എത്തിയ പോലീസ് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ കണ്ടെത്തി. അവരെ ഉടൻ തന്നെ ട്രോമ സെന്ററിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു.
പ്രതിയും കൊല്ലപ്പെട്ട സ്ത്രീയും തമ്മിലുള്ള ബന്ധം വ്യക്തമല്ല, എന്നാൽ ഇരുവരും 30-40 വയസ്സിനിടയിലുള്ളവരാണെന്ന് കരുതുന്നു . സംഭവസമയത്ത് അപ്പാർട്ട്മെന്റിനുള്ളിൽ ഒരു കുട്ടിയും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അന്വേഷണം തുടരുന്നതിനാൽ ആ പ്രദേശത്ത് കനത്ത പോലീസ് സാന്നിധ്യം തുടരുന്നു. സംഭവസ്ഥലം സന്ദർശിക്കൽ ഒഴിവാക്കണമെന്ന് അധികാരികൾ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.