ലിബറൽ പാർട്ടിയുടെ നേതൃത്വത്തിലുള്ള ന്യൂ ബ്രൺസ്വിക്ക് സർക്കാർ ബഡ്ജറ്റ്
ലിബറൽ പാർട്ടിയുടെ നേതൃത്വത്തിലുള്ള ന്യൂ ബ്രൺസ്വിക്ക് സർക്കാർ 2025-2026 ബജറ്റിൽ 549 മില്യൺ ഡോളർ ഡെഫിസിറ്റ് പ്രഖ്യാപിച്ചു. പ്രോഗ്രസീവ് കൺസർവേറ്റിവുകളുടെ കീഴിൽ മുൻവർഷം 40 മില്യൺ ഡോളർ മിച്ചമുണ്ടാക്കിയതിൽ നിന്ന് ഇത് വലിയ മാറ്റമാണ്.
അമേരിക്ക-കാനഡ വ്യാപാര യുദ്ധവും, ആരോഗ്യപരിപാലനം, ഭവനനിർമ്മാണം, ശിശുപരിപാലനം എന്നീ മേഖലകളിലെ വർധിത ചെലവുകളുമാണ് ഡെഫിസിറ്റ് കാരണം
സംസ്ഥാനത്തിന്റെ കടം നിലവിൽ 12.5 ബില്യൺ ഡോളറാണ്, ഇത് 2026-ഓടെ 13.4 ബില്യൺ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2024-ലെ 0.7% വളർച്ചയിൽ നിന്ന് 2025-ൽ 1.1% ജിഡിപി വളർച്ച കണക്കാക്കുന്നു. ബജറ്റിൽ ആരോഗ്യ പരിപാലനത്തിന് 293 മില്യൺ ഡോളറും, ശിശുപരിപാലനത്തിന് 200 മില്യൺ ഡോളറും, റെന്റൽ ആനുകൂല്യത്തിന് 21.1 മില്യൺ ഡോളറും ഉൾപ്പെടുന്നു.
ധനകാര്യ മന്ത്രി റെനെ ലെഗസി, ആരോഗ്യം, ഭവനനിർമ്മാണം, വിദ്യാഭ്യാസം എന്നിവയിലെ ആവശ്യമായ നിക്ഷേപങ്ങൾ ചൂണ്ടിക്കാട്ടി . എന്നാൽ തുടർച്ചയായ ഡെഫിസിറ്റും വർധിക്കുന്ന കടവും സംസ്ഥാനത്തിന്റെ ദീർഘകാല സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്ന് വിമർശകർ ആശങ്കപ്പെടുന്നു. ഈ നിക്ഷേപങ്ങളുടെ ഫലപ്രാപ്തിയും വളരുന്ന കടം കൈകാര്യം ചെയ്യാനുള്ള കഴിവും വരും വർഷങ്ങളിൽ നിരീക്ഷിക്കപ്പെടും.