ന്യൂ ബ്രൺസ്വിക്ക് സർക്കാർ ജൂലൈ 1 മുതൽ (Electric Vehicle Incentive Program) അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഈ പദ്ധതി വിജയകരമായി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചെന്നും, ഫെഡറൽ റിബേറ്റ് പ്രോഗ്രാം താൽക്കാലികമായി നിർത്തിവച്ച സാഹചര്യത്തിൽ തങ്ങളും തങ്ങളുടെ സമീപനം മാറ്റുകയാണെന്നും ട്രഷറി ബോർഡ് മന്ത്രി റെനെ ലെഗസി പ്രസ്താവിച്ചു.
ജൂൺ 30-ന് മുൻപ് ഇലക്ട്രിക് വാഹനം വാങ്ങുന്നവർക്ക് (NB Power) വഴി റിബേറ്റിന് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാൻ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. തുടർന്ന് range anxiety കുറയ്ക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും ചാർജിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കും.
ഏകദേശം 7,000 ഇലക്ട്രിക് വാഹനങ്ങൾ നിലവിൽ ന്യൂ ബ്രൺസ്വിക്കിൽ ഉണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയുന്നതിനനുസരിച്ച് ഉപഭോക്താക്കളുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. എൻ.ബി. പവറിൻ്റെ ജീൻ മാർക്ക് ലാൻഡ്രി ഈ പദ്ധതിയുടെ വിജയത്തെക്കുറിച്ചും ശുദ്ധമായ ഗതാഗതത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രവിശ്യയുടെ പ്രതിബദ്ധതയെക്കുറിച്ചും ഊന്നിപ്പറഞ്ഞു.