കൺസർവേറ്റീവ് നേതാവ് പിയറി പോളിവേവ്ർ, ചർച്ചിൽ തുറമുഖത്തിൻ്റെ വികസനം വേഗത്തിലാക്കുമെന്ന് വാഗ്ദാനം ചെയ്തു. സർക്കാർ അധികാരത്തിൽ വന്നാൽ, അനുമതികൾ ലളിതമാക്കുകയും കാലതാമസം ഒഴിവാക്കുകയും ചെയ്യും. വിന്നിപെഗിൽ സംസാരിക്കവെ നിലവിലുള്ള ഫെഡറൽ ഫണ്ടിംഗ് ഉറപ്പാക്കുകയും പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
വലിയ അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി “One is enough” എന്ന നയമാണ് പോളിവേവ്ർ മുന്നോട്ട് വെക്കുന്നത്. ഇതിലൂടെ ഒരൊറ്റ പാരിസ്ഥിതിക അവലോകനം മാത്രം നടത്തുകയും, പെർമിറ്റുകൾക്ക് ഒരു വർഷം സമയപരിധി നിശ്ചയിക്കുകയും ചെയ്യും. വ്യാവസായിക വളർച്ചയെ തടസ്സപ്പെടുത്തുന്ന ലിബറൽ സർക്കാരിൻ്റെ നയങ്ങളെ അദ്ദേഹം വിമർശിച്ചു. തുറമുഖത്ത് നിന്ന് എണ്ണ കയറ്റുമതി ചെയ്യുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും പോളിവേവ്ർ കൂട്ടിച്ചേർത്തു.
മണിറ്റോബ സർക്കാർ അടുത്തിടെ റെയിൽ ലൈനുകൾ നവീകരിക്കുന്നതിനായി 36.4 മില്യൺ ഡോളർ നിക്ഷേപം നടത്തിയതോടെ ചർച്ചിൽ തുറമുഖം ഒരു പ്രധാന വ്യാപാര കേന്ദ്രമായി ശ്രദ്ധ നേടുന്നു. വിന്നിപെഗിൻ്റെ നോർത്ത് എൻഡ് മലിനജല ശുദ്ധീകരണ പ്ലാന്റിനായുള്ള ഫെഡറൽ ഫണ്ടിംഗിനുള്ള പിന്തുണയും പോളിവേവ്ർ ഉറപ്പിച്ചു. ഇത് പ്രദേശത്തിൻ്റെ വികസനത്തിനും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കും സഹായകമാകും.