ക്വിബെക് : ശനിയാഴ്ചയും ഞായറാഴ്ചയും ഉണ്ടായ മഞ്ഞുവീഴ്ചയെ തുടർന്ന് ക്വിബെക്കിൽ വ്യാപകമായ വൈദ്യുതി തടസ്സം നേരിടുന്നു. ലനൗഡിയർ, ലോറെൻഷ്യൻസ് മേഖലകളിലാണ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 60,000-ത്തിലധികം ഹൈഡ്രോ-ക്വിബെക് ഉപഭോക്താക്കൾ വൈദ്യുതി ഇല്ലാതെ കഴിയുന്നു. ക്വിബെക് സിറ്റിക്ക് തെക്കുള്ള ഷോഡിയർ-അപ്പലാച്ചസ് മേഖലയിൽ 17,000 ഉപഭോക്താകൾക്ക് തടസ്സങ്ങൾ ഉണ്ടായെങ്കിലും ഇപ്പോൾ കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്തു .
എൻവയോൺമെന്റ് കാനഡ പടിഞ്ഞാറൻ, മധ്യ, തെക്കൻ ക്വിബെക്കിൽ 10 മില്ലിമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നൽകി. 10 മില്ലിമീറ്റർ വരെ മഞ്ഞ് അടിഞ്ഞുകൂടാമെന്ന് പ്രവചിച്ചിരുന്നു. മഞ്ഞ് കട്ടിയായി പിടിച്ച മരക്കൊമ്പുകൾ വൈദ്യുതി ലൈനുകളിൽ വീണതാണ് പല തടസ്സങ്ങൾക്കും കാരണമെന്ന് ഹൈഡ്രോ-ക്വിബെക് അറിയിക്കുകയും ചെയ്തു . വൈദ്യുതി പുനഃസ്ഥാപിക്കാൻ ജീവനക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പൂർണമായി എപ്പോൾ കണക്ഷൻ പുനഃസ്ഥാപിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടിലെന്ന് റിപ്പോർട്ട് ചെയ്തു .
ക്വിബെക് സിറ്റി, ട്രോയിസ്-റിവിയർസ്, സഗുനേ, ഗാസ്പേ മേഖലകൾക്ക് മഞ്ഞുവീഴ്ച മുന്നറിയിപ്പ് തുടരുന്നു. കൂടുതൽ വൈദ്യുതി തടസ്സങ്ങൾക്കായി ഹൈഡ്രോ-ക്വിബെക് ഒരുങ്ങുന്നുണ്ട്. ഒന്റാറിയോയിൽ ശനിയാഴ്ചയും ഞായറാഴ്ചയും കനത്ത കാലാവസ്ഥ അനുഭവപ്പെട്ടു. 390,000 ഉപഭോക്താക്കൾ വൈദ്യുതി ഇല്ലാതെ കഴിയുന്നു. പൂർണമായി വൈദ്യുതി പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്തു.