25 സെന്റിമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യത
ഒട്ടാവ : തിങ്കളാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച ഉച്ചവരെ ഒട്ടാവ പ്രദേശത്ത് 5 മുതൽ 15 സെന്റിമീറ്റർ വരെയും, ഡീപ് റിവർ മേഖലയിൽ 15 മുതൽ 25 സെന്റിമീറ്റർ വരെയും മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. കോൺവാൾ പ്രദേശത്ത് 10 സെന്റിമീറ്റർ വരെയും, പടിഞ്ഞാറൻ ക്വിബെക്കിൽ 10 മുതൽ 15 സെന്റിമീറ്റർ വരെയും മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് പ്രവചനം.
പല മേഖലകളിലും ശക്തമായ കാറ്റിനൊപ്പം മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും, ശരാശരിയേക്കാൾ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തുന്നതെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. പെട്ടവാവേയിൽ രാത്രി താപനില 10 ഡിഗ്രി സെൽഷ്യസും ചൊവ്വാഴ്ച പകൽ -3 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.
“ഏപ്രിൽ ആദ്യ ആഴ്ചകളിൽ ശരാശരി 9 ഡിഗ്രി സെൽഷ്യസ് ആയിരിക്കേണ്ട താപനിലയിൽ വലിയ കുറവാണ് ഈ ആഴ്ച കാണാൻ പോകുന്നത്. വസന്തകാലത്ത് ഇത്തരമൊരു മഞ്ഞുവീഴ്ച അപൂർവമാണെങ്കിലും ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്,” എന്ന് കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു.
നിലവിൽ ബ്രോക്ക്വിൽ, കിംഗ്സ്റ്റൺ പ്രദേശങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ മറ്റ് പ്രദേശങ്ങളിലെ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.