ജലവിതരണ സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യ കുറവും വർധിച്ച ചെലവുകളും പരിഹരിക്കാനുള്ള 10 വർഷ പദ്ധതിക്ക് നഗരസഭ അംഗീകാരം നൽകി.. ഈ പദ്ധതി പ്രകാരം 2025-ൽ ജല നിരക്കുകൾ സ്ഥിരമായി തുടരുമെങ്കിലും 2026-ലും 2027-ലും 1% വീതവും, 2028 മുതൽ 2% വീതവും വർധിപ്പിക്കുന്നതിനാണ് തീരുമാനം. ഇതോടെ വാർഷിക ജല നിരക്ക് 1,486 ഡോളറിലെത്തും.
നിലവിലെ എല്ലാ വീടുകളും ഒരേ നിരക്ക് നൽകുന്ന സമ്പ്രദായത്തിൽ നിന്ന് മാറി 2028 മുതൽ ഒരു പുതിയ മീറ്ററിംഗ് സംവിധാനം നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ ജല ബില്ലിംഗ് കൂടുതൽ നീതിപൂർവ്വകവും ഉപയോഗാടിസ്ഥാനത്തിലുള്ളതുമാക്കുക എന്നതാണ് ലക്ഷ്യം. കുറഞ്ഞ ഉപയോഗമുള്ള വീടുകൾക്ക് ചെലവ് കുറയാൻ ഇത് സഹായിക്കും. അടിസ്ഥാന ജല ആവശ്യങ്ങൾക്കായി ഒരു “lifeline rate” എന്ന കുറഞ്ഞ വിലയിലുള്ള പദ്ധതിയും നഗരം പരിശോധിക്കുന്നുണ്ട്.
സെയിന്റ് ജോണിലെ പല പൈപ്പുകളും 1800-കളിലെതാണ്, ഇത് നോർത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ളവയിൽ പെടുന്നു. താരിഫുകളല്ലാതെ ഉപയോക്തൃ ഫീസ് വഴി മാത്രം ഫണ്ട് ചെയ്യപ്പെടുന്ന സെയിന്റ് ജോൺ വാട്ടർ, നിലവിൽ പ്രതിവർഷം 15 മില്യൺ ഡോളർ സമ്പാദിക്കുന്നുണ്ടെങ്കിലും പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ അറ്റകുറ്റപ്പണികളും നിലനിർത്തുന്നതിന് വർഷത്തിൽ 35 മില്യൺ ഡോളർ കൂടി ആവശ്യമാണ്.
“നമ്മുടെ നഗരത്തിന്റെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ദീർഘകാല ഫിനാൻഷ്യൽ പ്ലാൻ അത്യന്താപേക്ഷിതമാണ്. ഇത് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുകയും ഒരേസമയം ജല ഉപഭോക്താക്കൾക്ക് നീതിപൂർവകമായ ബില്ലിംഗ് സംവിധാനം ഉറപ്പാക്കുകയും ചെയ്യുന്നു,” എന്ന് സെയിന്റ് ജോൺ വാട്ടർ കമ്മീഷണർ പറഞ്ഞു.