ഒന്റാറിയോയിലെ (TurboTax) ഉപയോക്താക്കൾക്ക് (Canada Revenue Agency – CRA) നിന്ന് റീ-അസസ്മെൻ്റ് നോട്ടീസുകൾ ലഭിച്ചത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ആയിരക്കണക്കിന് ഡോളറുകൾ തിരിച്ചടയ്ക്കേണ്ടി വരുന്ന അവസ്ഥയാണ് പല കുടുംബങ്ങൾക്കും ഉണ്ടായിരിക്കുന്നത്. നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചിട്ടും, പിന്നീട് ശിശു സംരക്ഷണത്തിന് അർഹരല്ലാത്ത ആനുകൂല്യങ്ങൾ ലഭിച്ചുവെന്ന് അറിയിപ്പ് ലഭിച്ചതായി പറയുന്നു. പിഴയും പലിശയും ഉൾപ്പെടെ 20,000 ഡോളറിൽ അധികം തുക തിരിച്ചടയ്ക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഒന്റാറിയോ സർക്കാർ അവതരിപ്പിച്ച ഒന്റാറിയോ ചൈൽഡ് കെയർ ആക്സസ് ആൻഡ് റിലീഫ് ഫ്രം എക്സ്പെൻസസ് (CARE) ടാക്സ് ക്രെഡിറ്റാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ടർബോടാക്സ് സോഫ്റ്റ്വെയർ ആനുകൂല്യം കണക്കാക്കുന്നതിൽ പിഴവ് വരുത്തിയെന്നും, പലപ്പോഴും കുറഞ്ഞ വരുമാനമുള്ള പങ്കാളിയുടെ വരുമാനം അടിസ്ഥാനമാക്കി തെറ്റായ വിവരങ്ങൾ നൽകിയെന്നും ഉപയോക്താക്കൾ ആരോപിക്കുന്നു. എന്നാൽ സോഫ്റ്റ്വെയറിൽ തെറ്റില്ലെന്നും ഉപയോക്താക്കളുടെ ഭാഗത്തുനിന്നുള്ള പിഴവുകളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് ടർബോടാക്സിന്റെ നിലപാട്.
100% കൃത്യമായ കണക്കുകൂട്ടലുകൾ നടത്തുമെന്ന് ടർബോടാക്സ് ഉറപ്പ് നൽകിയിട്ടും പിഴയോ പലിശയോ തിരികെ നൽകാൻ കമ്പനി തയ്യാറായിട്ടില്ല. സോഫ്റ്റ്വെയറിൻ്റെ തുക മാത്രം തിരികെ നൽകാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ സംഭവം വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. കൂടാതെ ഓട്ടോമേറ്റഡ് ടാക്സ് പ്രിപ്പറേഷൻ ടൂളുകളുടെ വിശ്വാസ്യതയെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നു.