വാഷിംഗ്ടണ്‍: ഓണ്‍ലൈന്‍ പരസ്യം ചെയ്യുന്ന വിപണിയില്‍ ഗൂഗിളിന് നിയമവിരുദ്ധമായ ആധിപത്യമുണ്ടെന്ന് യു.എസ് ഫെഡറൽ കോടതി കണ്ടെത്തി. ഇത് ഗൂഗിളിന് കനത്ത തിരിച്ചടിയാണ്. പരസ്യം ചെയ്യാനായി ഗൂഗിൾ ഉപയോഗിക്കുന്ന ടൂളുകൾ വിറ്റഴിക്കാൻ ഇത് വഴി സാധിക്കും. വിർജീനിയയിലെ ജഡ്ജി ലിയോണി ബ്രിങ്കേമയാണ് വിധി പ്രസ്താവിച്ചത്. പരസ്യം ചെയ്യുന്ന സെർവറുകളുടെയും, പരസ്യ വിനിമയങ്ങളുടെയും വിപണിയിൽ ഗൂഗിൾ മനഃപൂർവം ആധിപത്യം നിലനിർത്തുകയും ഇത് ഉപഭോക്താക്കൾക്ക് ദോഷകരമായി ബാധിച്ചെന്നും കോടതി കണ്ടെത്തി.
കോടതിയുടെ കണ്ടെത്തലുകൾ ഗൂഗിളിന്റെ പരസ്യ സാങ്കേതികവിദ്യയുടെ ഭാഗങ്ങൾ വിൽക്കാൻ നിർബന്ധിതരാക്കുന്നതിലേക്ക് നയിച്ചേക്കാം. ഗൂഗിളിന്റെ പരസ്യം ചെയ്യുന്നതിനുള്ള നെറ്റ്വർക്ക്, പഴയ ഏറ്റെടുക്കലുകൾ എന്നിവയുമായി ബന്ധപ്പെട്ട വാദങ്ങൾ കോടതി തള്ളിക്കളഞ്ഞു. എങ്കിലും സേവനങ്ങൾ കൂട്ടിച്ചേർത്ത് മത്സരത്തെ വൈകിപ്പിച്ച് ഗൂഗിൾ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഗൂഗിളിന്റെ രീതികൾ എതിരാളികളെ പുറന്തള്ളുകയും, ഡിജിറ്റൽ പരസ്യരംഗം ഏകപക്ഷീയമായി നിർണ്ണയിക്കുകയും ചെയ്തു എന്ന് യു.എസ് നീതിന്യായ വകുപ്പും മറ്റ് സംസ്ഥാനങ്ങളും വാദിച്ചു. ഈ വിധി ഒരു “നാഴികക്കല്ലാണ്” എന്ന് യു.എസ് അറ്റോർണി ജനറൽ പമേല ബോണ്ടി അഭിപ്രായപ്പെട്ടു. എന്നാൽ തങ്ങളുടെ പരസ്യ ടൂളുകൾ മികച്ചതും മത്സരക്ഷമതയുള്ളതുമാണെന്നും ഇതിനെതിരെ അപ്പീൽ പോകുമെന്നും ഗൂഗിൾ അറിയിച്ചു.
ഓൺലൈൻ സെർച്ചിൽ ഗൂഗിളിന്റെ ആധിപത്യത്തിനെതിരായുള്ള മറ്റൊരു കേസ് അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് . കോടതികൾ നിർബന്ധിതമായി ഓഹരികൾ വിറ്റഴിക്കാൻ ഉത്തരവിട്ടാൽ ഗൂഗിൾ, ആമസോൺ, മെറ്റ തുടങ്ങിയ വലിയ ടെക് കമ്പനികളുടെ പ്രവർത്തനരീതികളെ ഇത് കാര്യമായി ബാധിക്കും.