സ്ത്രീ വികസനത്തിൽ നിന്ന് സ്ത്രീ നേതൃത്വത്തിലുള്ള വികസനത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി,
2025 മാർച്ച് 8-ന് ഇന്ത്യ അന്താരാഷ്ട്ര വനിതാ ദിനം ദേശീയ പരിപാടിയായി ആചരിക്കുന്നു
2025-ലെ അന്താരാഷ്ട്ര വനിതാ ദിനം ഇന്ത്യയിൽ ഒരു ദേശീയ ആഘോഷമായി മാറുന്നു! “വികസിത ഭാരതം നാരീശക്തിയോടെ” എന്ന പ്രധാന തീമിൽ മാർച്ച് 8-ന് നടക്കുന്ന ഈ ആഘോഷം, സ്ത്രീ വികസനത്തിൽ നിന്ന് സ്ത്രീ നേതൃത്വത്തിലുള്ള വികസനത്തിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തെ പ്രതിഫലിപ്പിക്കുന്നു, രാജ്യത്തിന്റെ പുരോഗതിയിൽ സ്ത്രീകൾ തുല്യമായ പങ്ക് വഹിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.2025-ലെ ആഗോള തീമായ “നടപടികൾ ത്വരിതപ്പെടുത്തുക” എന്നതിന് അനുസൃതമായി, ഇന്ത്യ ഈ ദിവസത്തെ ഒരു ദേശീയ പരിപാടിയായി നിശ്ചയിച്ചത് ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ മേഖലകളിലും സ്ത്രീകളെ ശാക്തീകരിക്കുന്നതിനും വേണ്ടിയുള്ള അടിയന്തിര നടപടികളുടെ ആവശ്യകതയെ അടിവരയിടുന്നു.
“വികസിത ഭാരതത്തിന്റെ ദർശനം സ്ത്രീകളുടെ സജീവ പങ്കാളിത്തമില്ലാതെ സാക്ഷാത്കരിക്കാനാവില്ല” – കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂർണ ദേവി